യുവാക്കള്‍ കഷ്ടപ്പെട്ട് സൈന്യത്തില്‍ ചേരുന്നത് ബിജെപി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ല; രൂക്ഷ വിമര്‍ശനവുമായി കെജരിവാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 05:00 PM  |  

Last Updated: 19th June 2022 05:00 PM  |   A+A-   |  

arvind-kejriwal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം


 

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി വഴി സേനയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിരമിക്കുന്നവര്‍ക്ക് ബിജെപി ഓഫീസുകളില്‍ സുരക്ഷ ഒരുക്കാന്‍ അവസരം നല്‍കുമെന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപി ഓഫീസുകളില്‍ കാവല്‍ നില്‍ക്കാനല്ല രാജ്യത്തെ യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'രാജ്യത്തെ സൈനികരെയും യുവാക്കളെയും ഇത്രയധികം അപമാനിക്കരുത്. ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിക്കാനാണ് നമ്മുടെ യുവാക്കള്‍ രാത്രിയും പകലും കഠിനാധ്വാനം ചെയ്ത് ഫിസിക്കല്‍, എഴുത്തു പരീക്ഷകള്‍  പാസാകുന്നത്. അല്ലാതെ ബിജെപി ഓഫീസുകള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കാനല്ല'- അദ്ദേഹം പറഞ്ഞു. 

ബിജെപി ഓഫീസുകളില്‍ സുരക്ഷയൊരുക്കണമെന്ന അവസ്ഥയുണ്ടായാല്‍ അഗ്‌നിവീരന്‍മാര്‍ക്ക് ആദ്യം പരിഗണന നല്‍കുമെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ പരാമര്‍ശം. 

അഗ്‌നിവീരന്‍മാര്‍ക്ക് ധോബി, ബാര്‍ബര്‍, െ്രെഡവര്‍ തുടങ്ങിയ ജോലികള്‍ക്ക് പരിശീലനം നല്‍കുമെന്നായിരുന്നു കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢിയുടെ പരാമര്‍ശം. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് പിന്നീട് ഈ ജോലികളില്‍ തുടരാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.രാജ്യത്താകെ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുവരുടെയും വിവാദപരാമര്‍ശങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം അഗ്നിപഥില്‍ റിക്രൂട്ട്‌മെന്റ് തീയതി പ്രഖ്യാപിച്ചു; സേനയില്‍ വനിതകളും, കരസേനയില്‍ വിജ്ഞാപനം നാളെ, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ