40 മണിക്കൂര്‍ കഴിഞ്ഞിട്ടും തീരാതെ ചോദ്യങ്ങള്‍; രാഹുല്‍ ഗാന്ധി നാളെയും ഹാജരാകണം
By സമകാലിക മലയാളം ഡെസ്ക് | Published: 20th June 2022 09:04 PM |
Last Updated: 20th June 2022 09:04 PM | A+A A- |

രാഹുല്‍ ഗാന്ധി / എഎന്‍ഐ ചിത്രം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രാഹുലിന് നോട്ടീസ് നല്‍കി. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
നാല് ദിവസത്തിനിടെ ഇതുവരെയായി 40 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. നാളെയോടെ രാഹുലിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കും. ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.
അതിനിടെ, രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധം അരങ്ങേറി. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി എംപിമാരെ അടക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്ദറിലേക്കുള്ള റോഡും പൊലീസ് അടച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സോണിയ ഗാന്ധി ആശുപത്രി വിട്ടു; വിശ്രമം തുടരും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ