അഗ്നിപഥ്: വിജ്ഞാപനമിറക്കി വ്യോമസേനയും; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 5

ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ഈ മാസം 24 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5 ആണ്. ഓണ്‍ലൈന്‍ പരീക്ഷ അടുത്ത മാസം 24ന് നടക്കും.

ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനായി indianairforce.nic.in, agnipathvayu.cdac.in  ഈ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അടുത്ത മാസമാദ്യം തുടങ്ങും. നാവികസേനയും വരുംദിവസങ്ങളില്‍ വിജ്ഞാപനമിറക്കുന്നതോടെ, സേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള നിയമനങ്ങള്‍ പൂര്‍ണമായി അഗ്‌നിപഥിലേക്കു മാറും.

ഈ വാര്‍ത്ത കൂടി വായിക്കാം

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com