രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; സോണിയ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു
സോണിയ ഗാന്ധി/ഫയല്‍ ചിത്രം
സോണിയ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഹാജരാകുന്നതിന് സമയം നീട്ടി ചോദിക്കാനാണ് തീരുമാനം. ആശുപത്രി വിട്ട സോണിയയോട് രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. 

രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് സോണിയ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും ഇഡി ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാല് ദിവസങ്ങളിലായി തുടരുന്ന ചോദ്യം ചെയ്യല്‍ ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

ചോദ്യം ചെയ്യല്‍ അഞ്ചാം റൗണ്ടിലേക്ക്; രാഹുല്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com