ട്രെയിന്‍ സ്‌റ്റേഷനിലേക്ക്; ട്രാക്കില്‍ വീണുകിടന്നയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 09:32 PM  |  

Last Updated: 23rd June 2022 09:32 PM  |   A+A-   |  

train

ട്രാക്കില്‍ വീണുകിടന്നയാളെ രക്ഷിക്കാന്‍ ഓടുന്ന റെയില്‍വേ ജീവനക്കാരന്റെ ദൃശ്യം

 

ന്യൂഡല്‍ഹി: പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ വീണുകിടന്നയാളെ രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍. ട്രാക്കില്‍ ഒരാള്‍ വീണുകിടക്കുന്നത് കണ്ട് ഒരു നിമിഷം പോലും ആലോചിക്കാതെ ഓടിയെത്തിയാണ് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേമന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.

എച്ച് സതീഷ് കുമാറാണ് ഒരാളുടെ ജീവന്‍ രക്ഷിച്ചത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു റെയില്‍വേ ജീവനക്കാരന്‍. അപ്പോഴാണ് ട്രാക്കില്‍ ഒരാള്‍ വീണുകിടക്കുന്നത് സതീഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 

 

ഒരു നിമിഷം പോലും ആലോചിച്ച് നില്‍ക്കാതെ ഓടുകയും പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി ട്രാക്കില്‍ വീണുകിടക്കുന്നയാളെ പൊക്കിയെടുത്ത് വെളിയിലേക്ക് കൊണ്ടുപോകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഈസമയം ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. 24 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ