ആഴമുള്ള കിണറില്‍ അകപ്പെട്ട് പുലി; രക്ഷപ്പെടുത്തിയത് വ്യത്യസ്ത മാര്‍ഗത്തിലൂടെ - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 07:39 PM  |  

Last Updated: 27th June 2022 07:41 PM  |   A+A-   |  

leopard

കിണറില്‍ അകപ്പെട്ട പുലിയെ രക്ഷിക്കുന്ന ദൃശ്യം

 

ന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ആനകളാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വന്യമൃഗങ്ങള്‍ മൂടിയില്ലാത്ത കിണറുകളിലും മറ്റും വീഴ്ന്നതും വര്‍ധിച്ചിട്ടുണ്ട്. അത്തരത്തില്‍ കിണറിനുള്ളില്‍ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

ആഴമുള്ള കിണറിനുള്ളിലേക്ക് പ്ലാസ്റ്റിക് കട്ടില്‍ കെട്ടിയിറക്കിയാണ് പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയത്. കട്ടിലില്‍ അള്ളിപ്പിടിച്ചു കയറിയ പുള്ളിപ്പുലിയെ  കിണറിനുള്ളില്‍ നിന്നും മുകളിലേക്ക് കയറുപയോഗിച്ച് വലിച്ചുകയറ്റി. മുകളിലെത്തിയ ഉടന്‍തന്നെ അവിടെ കൂടിനിന്നവരെയൊന്നും ഉപദ്രവിക്കാതെ  പുള്ളിപ്പുലി കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. 

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കിണറുകള്‍ക്ക് മൂടിയിട്ടാല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ എന്നും സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. 'ഹാരപ്പന്‍ -മോഹന്‍ജദാരോ സാങ്കേതിക വിദ്യ'യെന്നാണ് അദ്ദേഹം പുലിയെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച മാര്‍ഗത്തെ വിശേഷിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇവള്‍ വത്സല'- 100 വയസുള്ള ഭൂമിയിലെ ഏക ആന! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ