യുപിയില്‍ 15കാരിക്ക് നേരെ കൊടും ക്രൂരത; ബലാത്സംഗം, പിന്നാലെ കണ്ണു കുത്തിപൊട്ടിച്ചു, വികലമാക്കിയ മൃതദേഹം കരിമ്പിന്‍ പാടത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2022 11:08 AM  |  

Last Updated: 29th June 2022 11:08 AM  |   A+A-   |  

crime-scene

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിക്ക് നേരെ കൊടും ക്രൂരത. ബലാത്സംഗം ചെയ്ത ശേഷം കുട്ടിയുടെ കണ്ണു കുത്തിപൊട്ടിച്ച് അതിദാരുണമായി കൊലപ്പെടുത്തി. കുട്ടിയുടെ വികലമാക്കിയ മൃതദേഹം കരിമ്പിന്‍ പാടത്ത് നിന്നാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു.
   
ലഖിംപൂര്‍ ഖേരിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കരിമ്പിന്‍ പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. കൊലയ്ക്ക് മുന്‍പ് പെണ്‍കുട്ടി ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ സാഹചര്യ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിക്കുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പൊലീസ് പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

ഉദയ്പൂർ കൊലപാതകം; ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്ന് സംശയം, അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ; കനത്ത ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ