'സ്വര്‍ണക്കടത്തുകാര്‍' വിഡിയോയില്‍ കുടുങ്ങി, വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 10:15 AM  |  

Last Updated: 30th June 2022 10:22 AM  |   A+A-   |  

gold_chain

വിഡിയോയില്‍നിന്ന്‌

 

റുമ്പുകളുടെ പ്രയത്‌നശേഷി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമല്ല. സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ 'കൂളായി' ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകള്‍. ഉറുമ്പിനെപ്പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്. 

അധ്വാനമൊക്കെ ശരി തന്നെ, എന്നാലും ഇതിത്തിരി കൂടുതലല്ലേ എന്നാണ് വൈറല്‍ ആയ ഈ പുതിയ വിഡോയ കണ്ട് സൈബര്‍ ലോകം ചോദിക്കുന്നത്. അരിമണിയോ പഞ്ചസാരയോ ഒന്നുമല്ല, ഒരു സ്വര്‍ണമാലയാണ് ഇതില്‍ ഉറുമ്പുകള്‍ ചുമന്നുകൊണ്ടുപോവുന്നത്. എന്തായാലും സ്വര്‍ണക്കടത്തുകാരനെ ആരോ വിഡിയോയില്‍ കുടുക്കി, കൈയോടെ ഇന്റര്‍നെറ്റിലെത്തിച്ചു. വൈറല്‍ ആയി പറക്കുകയാണ് ഉറുമ്പുകളുടെ സ്വര്‍ണക്കടത്ത്.