അടുത്ത ആഴ്ച രാജ്യത്ത് ഇന്ധനവില ഉയരുമോ?, ബ്രെന്‍ഡ് ക്രൂഡ് 110 ഡോളര്‍ കടന്നു, ആശങ്ക

യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ക്രമാതീതമായി ഉയര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ക്രമാതീതമായി ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഒരുഘട്ടത്തില്‍ ബാരലിന് 110 ഡോളര്‍ കടന്നു. നിലവില്‍ 109 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

റഷ്യ യുദ്ധം കടുപ്പിച്ചതോടെ എണ്ണയുടെ വിതരണം തടസ്സപ്പെടുമോ എന്ന ചിന്തയാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ മാത്രം ഒറ്റയടിക്ക് അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ എണ്ണയുടെ വില ബാരലിന് 107 ഡോളറായും ഉയര്‍ന്നിട്ടുണ്ട്.

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില ക്രമാതീതമായി ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിറ്ററിന് പത്തുമുതല്‍ പതിനഞ്ച് വരെ ഉയരാനുള്ള സാധ്യതയാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com