6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തി; അതിര്‍ത്തികളില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു

8000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈന്‍ വിട്ടത്. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍
ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈന്‍ വിട്ടത്. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല യുക്രൈന്‍
വിദേശകാര്യ സഹമന്ത്രിയുമായി രക്ഷാപ്രവര്‍ത്തനത്തിന്റെ നടപടിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയതായും അരിന്ദം ബാഗ്ചി പറഞ്ഞു. പോളണ്ട് അതിര്‍ത്തിയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഹങ്കറി, സ്‌ളോവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ലിവിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍മാരും സഹായിക്കുന്നുണ്ട്. ഖാര്‍ക്കീവില്‍ വീണ്ടും സ്ഥിതി വഷളായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കയാണ്. ഹാര്‍കിവില്‍ നിന്നും സുമിയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാനായി നിരന്തരം ഇപെട്ടുകൊണ്ടിരിക്കുകയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com