'തയ്യാറായി നിൽക്കൂ'- ഓപ്പറേഷൻ ​ഗം​ഗ അന്തിമ ഘട്ടത്തിലേക്ക്; എല്ലാ ശ്രദ്ധയും സുമിയിൽ

വടക്കുകിഴക്കൻ യുക്രൈനിലെ സുമിയിൽ കുടുങ്ങിയിരിക്കുന്ന എഴുനൂറോളം വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുറന്നിട്ടുണ്ട്
സൈനിക വാഹനത്തിൽ നീങ്ങുന്ന യുക്രൈൻ പട്ടാളം/ എപി
സൈനിക വാഹനത്തിൽ നീങ്ങുന്ന യുക്രൈൻ പട്ടാളം/ എപി

ന്യൂഡൽഹി: യുക്രൈനിൽ റഷ്യ ആക്രമണം തുടരവെ, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യം അന്തിമ ഘട്ടത്തിൽ. വടക്കുകിഴക്കൻ യുക്രൈനിലെ സുമിയിൽ കുടുങ്ങിയിരിക്കുന്ന എഴുനൂറോളം വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുറന്നിട്ടുണ്ട്. ഇന്ത്യൻ എംബസി സംഘം സുമിക്കു സമീപമുള്ള ബോൾട്ടാവ നഗരത്തിലെത്തി. 

യാത്രയ്ക്ക് തയ്യാറായി നിൽക്കാൻ വിദ്യാർത്ഥികളോട് എംബസി നിർദേശിച്ചു. ഒഴിപ്പിക്കലിനായി നിരന്തര ശ്രമം തുടരുകയാണെന്ന് കീവിലെ നയതന്ത്ര പ്രതിനിധി പാർഥാ സത്പതി പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാർത്ഥികളെ പടിഞ്ഞാറൻ യുക്രൈനിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. 

യുക്രൈനിലുള്ള ഇന്ത്യക്കാർ അടിയന്തരമായി റകോസിയിലെ ഹംഗേറിയ സിറ്റി സെന്ററിലെത്താൻ ഹംഗറിയിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. എംബസിയുടെ സൗകര്യത്തിന് പുറത്ത് സ്വന്തം നിലയിൽ താമസിക്കുന്നവർ അടിയന്തരമായി ഹംഗറിയുമായി ബന്ധപ്പെടണം. പേര്, പാസ്പോർട്ട് നമ്പർ, നിലവിലുള്ള ലൊക്കേഷൻ എന്നിവ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ഖാർകീവിലെ പിസോച്ചിനിൽ എത്തിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശനി, ഞായർ ദിവസങ്ങളിലായി ഇരുനൂറോളം വിദ്യാർത്ഥികളെ ലീവിവിലും റൊമേനിയൻ അതിർത്തിയിലും എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച എട്ട് വിമാനങ്ങളിലായി 1500 പേരെ ഡൽഹിയിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com