കൈവിടാതെ രാജ്യം; യുക്രൈനില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെത്തിച്ചു, വിദഗ്ധ ചികിത്സ നല്‍കും

പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാനത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


ന്യൂഡല്‍ഹി: യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങിനെ ഡല്‍ഹിയിലെത്തിച്ചു. പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാനത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്. 

വിദ്യാര്‍ത്ഥിക്ക് വിദഗ്ധ ചികിത്സ നല്‍കും. ഹര്‍ജോതിനെ കൊണ്ടുവന്ന വിമാനത്തില്‍ 205 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടി കൊണ്ടുവന്നതായി കേന്ദ്ര വ്യോമയാന മന്ത്രി വി കെ സിങ് അറിയിച്ചു. 

കീവില്‍ നിന്നും കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പഞ്ചാബ് സ്വദേശിയായ ഹര്‍ജോത് സിങിന് വെടിയേറ്റത്. തുടര്‍ന്ന് തിരിച്ചുപോകുകയും ആശുപത്രിയിലാക്കുകയുമായിരുന്നു.ഇന്നു രാവിലെ ഹര്‍ജോത് സിങ് യുക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ വെച്ച് പോളണ്ട് റെഡ്‌ക്രോസിന്റെ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ചു. ഇവിടെവെച്ച് മന്ത്രി ഹര്‍ജോത് സിങ്ങിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com