സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച?

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വണ്‍ പരീക്ഷാഫലം ഈയാഴ്ച ഉണ്ടായേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വണ്‍ പരീക്ഷാഫലം ഈയാഴ്ച ഉണ്ടായേക്കും. 2021ലാണ് ഇരുപരീക്ഷകളും നടന്നത്. പന്ത്രണ്ടാം ക്ലാസ് ടേം വണ്‍ പരീക്ഷാഫലം വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്ന് സിബിഎസ്ഇ വ്യത്തങ്ങള്‍ സൂചന നല്‍കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാഫലവും പുറത്തുവിടും. ഇരുപരീക്ഷകളുടെയും ഫലം ഈയാഴ്ച തന്നെ പ്രതീക്ഷിക്കാമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 

പരീക്ഷാഫലം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ cbse.gov.in, cbseresults.nic.in. എന്നി വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിലോക്കര്‍ ആപ്പ്, digilocker.gov.in എന്നിവ വഴിയും ഫലം അറിയാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളിലായാണ് ടേം വണ്‍ പരീക്ഷ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com