അവര്‍ എന്റെ സ്ഥിരം യാത്രക്കാര്‍; അവര്‍ക്കായി ഇനിയും ഓട്ടോ ഓടിക്കും: മേയര്‍ ശരവണന്‍

ഓട്ടോറിക്ഷ  ഓടിച്ച് ജനസേവനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുംഭകോണം മേയര്‍ കെ ശരവണന്‍
കെ ശരവണന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌
കെ ശരവണന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌

ചെന്നൈ: ഓട്ടോറിക്ഷ  ഓടിച്ച് ജനസേവനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുംഭകോണം മേയര്‍ കെ ശരവണന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരവണന്‍ മേയറായി അധികാരമേറ്റത്. 

താന്‍ മേയറായി തെരഞഞ്ഞെടുക്കപ്പെട്ടത്തില്‍ തന്റെ യാത്രക്കാര്‍ ഏറെ സന്തോഷത്തിലാണ്. ഇനിയും അവര്‍ക്കായി ഓട്ടോ ഓടിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടുവെന്നും ശരവണന്‍ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു എസ് യുവി നല്‍കിയിട്ടുണ്ട്. എന്നാലും തനിക്ക് തന്റെ യാത്രക്കാരെ സേവിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറയുന്നു

കോര്‍പ്പറേഷനിലെ 17ാം വാര്‍ഡിലെ 1200 കുടുംബങ്ങളില്‍ നൂറ് പേരെങ്കിലുമായി തനിക്ക് വളരെ അടുത്തബന്ധമുണ്ട്. അവരെല്ലാം തന്റെ ഓട്ടോയില്‍ നിരന്തരമായി യാത്ര ചെയ്തവാരണെന്നും ശരവണന്‍ പറയയുന്നു. തന്റെ സ്ഥിരം യാത്രക്കാരില്‍ ഒരു ഡോക്ടറും സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഉള്‍പ്പെടുന്നു. സാധ്യമാകുന്നിടത്തോളം എന്റെ ഓട്ടോറിക്ഷയില്‍ അവര്‍ക്ക് തുടര്‍ന്നും സേവനം ലഭ്യമാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ശരവണന്‍ പറഞ്ഞു.

അഴുക്കുചാല്‍ സംവിധാനം നവീകരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കാനാണ് മേയര്‍ എന്നനിലയില്‍ ആഗ്രഹിക്കുന്നത്. തന്റെ ഓട്ടോ ഇപ്പോഴും യാത്രക്കാര്‍ക്കായി സേവനം തുടരുന്നുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കായി തന്നെ വിളിക്കുന്നത് തുടരണമെന്ന് അവരോട് പറഞ്ഞതായും ശരവണന്‍ പറഞ്ഞു.

ഓട്ടോറിക്ഷയില്‍ എത്തിയാണ് മാര്‍ച്ച് നാലിന് ശരവണന്‍ സത്യപ്രതിജ്ഞ ചെയ്തത്. 17 ാം വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 2100 വോട്ടില്‍ 964 വോട്ടുകള്‍ നേടിയാണ് ശരവണന്‍ വിജയിച്ചത്. ആദ്യഅങ്കത്തില്‍ തന്നെ മേയറാവാനും ശരവണനും കഴിഞ്ഞു. കുംഭകോണം നഗരസഭയുടെ ആദ്യമേയറാണ് ശരവണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com