'ഇന്ത്യക്ക് നന്ദി', യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് പാക് വിദ്യാര്‍ഥിനിയെ രക്ഷിച്ച് ഇന്ത്യന്‍ എംബസി; ഹൃദയം തൊടുന്ന വീഡിയോ 

റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ തന്നെ രക്ഷിച്ച ഇന്ത്യന്‍ അധികൃതരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍ വിദ്യാര്‍ഥിനി
അസ്മ ഷഫീഖ്, എഎന്‍ഐ
അസ്മ ഷഫീഖ്, എഎന്‍ഐ

കീവ്: റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ തന്നെ രക്ഷിച്ച ഇന്ത്യന്‍ അധികൃതരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍ വിദ്യാര്‍ഥിനി.യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് യാത്ര തിരിച്ച പാകിസ്ഥാന്‍ സ്വദേശിനി അസ്മ ഷഫീഖാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  കീവിലെ ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചത്.

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ പിന്തുണച്ച കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി പറയുന്നു. കൂടാതെ തങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതിന് പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നന്ദി അറിയിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തെ തുടര്‍ന്ന് സുരക്ഷിതമായി വീട്ടില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്ഥാന്‍ വിദ്യാര്‍ഥിനി പറഞ്ഞു. അസ്മ ഷഫീക്കിന് കുടുംബവുമായി ഉടന്‍ തന്നെ ചേരാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതാദ്യമല്ല വിദേശ പൗരന്മാരെ യുക്രൈനില്‍ നിന്ന് ഇന്ത്യ രക്ഷിക്കുന്നത്. നേരത്തെ ബംഗ്ലാദേശി പൗരനെ സമാനമായ നിലയില്‍ ഇന്ത്യ രക്ഷിച്ചിരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി നേപ്പാളി സ്വദേശിയെയും കയറ്റി ഇന്ത്യന്‍ വിമാനം പറന്ന കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com