സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി തമിഴ്‌നാട്‌

സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് പ്രഖ്യാപനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് പ്രഖ്യാപനം. തമിഴ്‌നാടിന്റെ ബജറ്റിലാണ് പ്രഖ്യാപനം. ആറുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ പണമെത്തും. 

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയിൽ പഠനം പൂർത്തിയാക്കുന്നതുവരെ സഹായം തുടരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. 698 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആറുലക്ഷം വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും.  

സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർഥികൾ ഐഐടി, ഐഐഎസ്‌സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയാൽ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com