'പ്രാധാന്യം സുരക്ഷയ്ക്ക്'; 320 ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ  320 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ  320 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. സുരക്ഷ, പ്രതിരോധം, പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

ഐടി നിയമം അനുസരിച്ചാണ് 320 ആപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. ഫെബ്രുവരിയില്‍ 49 ആപ്പുകള്‍ വീണ്ടും ബ്ലോക്ക് ചെയ്തു. നേരത്തെ ബ്ലോക്ക് ചെയ്ത ആപ്പുകള്‍ പുതിയ പേരില്‍ അവതരിപ്പിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2000ലെ ഐടി നിയമത്തിലെ 69 എ വകുപ്പ് അനുസരിച്ചാണ് ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2000 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്ന് 245 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം രാജ്യത്ത് നടന്നതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ രേഖാമൂലം തന്നെ മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com