തെരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം തിരിച്ചു വരുന്നു

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരിച്ചെത്തുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്ന സാഹചര്യത്തിലായിരുന്നു ഉത്തർ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിരുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് കേ​​ന്ദ്രത്തിന്റെ നീക്കം.  

മോദിയുടെ ചിത്രം നൽകുന്നത് പുനഃസ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com