പരീക്ഷയ്ക്ക് ഹിജാബ് ധരിക്കാന്‍ അനുവദിച്ചു; 7 അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 02:09 PM  |  

Last Updated: 30th March 2022 02:09 PM  |   A+A-   |  

7 teachers suspended for allowing students to wear hijab

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ഗഡക് ജില്ലയിലെ ഏഴ് അധ്യാപകരെയാണ് സസ്‌പെന്റ് ചെയ്തത്. ശ്രീരാമസേനയുടെ പരാതിയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി. 

ഗഡകിലെ സിഎസ് പാട്ടീല്‍ ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂളിലാണ് വിദ്യാര്‍ഥികളെ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അധികൃതര്‍ അനുവദിച്ചത്. ഈ രണ്ട് സെന്ററുകളിലെയും സൂപ്രണ്ടുമാരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്്. 

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അനിവാര്യമായ കാര്യമല്ലെന്ന നിരീക്ഷണത്തോടെയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച്, യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍ മതവസ്ത്രങ്ങള്‍ വിലക്കിയ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചത്. ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി, കുന്ദാപുര ഗവ. കോളജുകളിലെ 9 വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.