എംകെ സ്റ്റാലിന്‍, അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകന്‍
എംകെ സ്റ്റാലിന്‍, അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകന്‍

'സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടി രൂപ'; വ്യാജ പ്രചാരണം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ബിജെപി അധ്യക്ഷന് നോട്ടീസ്

ജാക്കറ്റ് ധരിച്ച സ്റ്റാലിന്റെ ചിത്രം പങ്കുവെച്ച ഇദ്ദേഹം, വസ്ത്രത്തിന് ഇത്രയും വിലയുണ്ടെന്ന് പറഞ്ഞത് ധനമന്ത്രി ത്യാഗരാജനാണെന്നും ആരോപിച്ചിരുന്നു.


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സേലം സ്വദേശി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന് 17 കോടി രൂപയാണ് വിലയെന്ന് ഇദ്ദേഹം ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു.

ജാക്കറ്റ് ധരിച്ച സ്റ്റാലിന്റെ ചിത്രം പങ്കുവെച്ച ഇദ്ദേഹം, വസ്ത്രത്തിന് ഇത്രയും വിലയുണ്ടെന്ന് പറഞ്ഞത് ധനമന്ത്രി ത്യാഗരാജനാണെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ധനമന്ത്രി, തമിഴ്‌നാട് പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ചാര്‍ജ് ചെയ്യുന്ന ആദ്യത്തെ കേസുകളില്‍ ഒന്നായിരിക്കും ഇതെന്ന് മറുപടി നല്‍കി. വ്യാജവാര്‍ത്തകളുടെ ഫലമായുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സോഷ്യല്‍ മീഡിയ സെല്‍ സ്ഥാപിക്കാനുള്ള പദ്ധതി ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഡിഎംകെ സേലം യൂനിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അരുള്‍ പ്രസാദിനെ 153 എ, 504, 505 (2) ഐപിസി വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത്. സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലക്കെതിരെയും ഡിഎംകെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റാലിനോട് നിരുപാധികം മാപ്പ് പറയണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഡിഎംകെ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com