'രാജ്യത്തിനും മോദിക്കും എതിരെ സംസാരിച്ചു'; ഖവാലി ഗായകന് എതിരെ കേസ്

റേവയില്‍ അടുത്തിടെ നടന്ന സംഗീത പരിപാടിക്കിടെ നവാസ് ഷെരീഫ് സംസാരിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
നവാസ് ഷെരീഫ് വിവാദമായ പരിപാടിക്കിടെ/വിഡിയോ ദൃശ്യം
നവാസ് ഷെരീഫ് വിവാദമായ പരിപാടിക്കിടെ/വിഡിയോ ദൃശ്യം
Updated on
1 min read

റേവ (മധ്യപ്രദേശ്): രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ സംസാരിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഖവാലി ഗായകന് എതിരെ കേസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ നവാസ് ഷരീഫിന് എതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.

റേവയില്‍ അടുത്തിടെ നടന്ന സംഗീത പരിപാടിക്കിടെ നവാസ് ഷെരീഫ് സംസാരിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് രാജ്യത്തിനും മോദിക്കും അമിത് ഷായ്ക്കും എതിരാണെന്നാണ് ആക്ഷേപം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നവാസ് ഷെരീഫ് പരാമര്‍ശിക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഐപിസി 505, 153, 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഷെരീഫിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം യുപിയിലേക്കു തിരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com