പ്രശാന്ത് കിഷോര്‍/പിടിഐ
പ്രശാന്ത് കിഷോര്‍/പിടിഐ

പുതിയ രാഷ്ട്രീയ പാര്‍ട്ടി?; 'ജന്‍ സുരാജ്'; സൂചന നല്‍കി പ്രശാന്ത് കിഷോര്‍

 ട്വിറ്ററില്‍ക്കൂടി രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് പ്രശാന്ത്

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ നീക്കവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററില്‍ക്കൂടി രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് പ്രശാന്ത്. കോണ്‍ഗ്രസില്‍ ചേരാനുള്ള സോണിയ ഗാന്ധിയുടെ ക്ഷണം നിരാകരിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി പ്രശാന്ത് രംഗത്തുവന്നിരിക്കുന്നത്. 

'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ 'റോളര്‍കോസ്റ്റര്‍' യാത്രയിലേക്ക് നയിച്ചു! യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും', പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

'ജന്‍ സുരാജ്' എന്നാണ് തന്റെ പുതിയ പദ്ധതിക്ക് അദ്ദേഹം പേര് നല്‍കിയിരിക്കുന്നത്. ഇത് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ മമത ബാനര്‍ജി,  കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തിയത്. എന്നാല്‍, പ്രിയങ്ക ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നത് ഉള്‍പ്പെടെയുള്ള പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന്, കോണ്‍ഗ്രസിലേക്കില്ലെന്ന് കിഷോര്‍ വ്യക്തമാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com