അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ആന്ധ്രാ തീരത്ത്; തീവ്രത കുറഞ്ഞേക്കും; കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീവ്രത കുറഞ്ഞ് ആന്ധ്രാപ്രദേശ് തീരത്ത് എത്തും. കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമർദമായിട്ടാവും ആന്ധ്രാ തീരത്തേക്ക് എത്തുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ​ഗതി. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. ആന്ധ്രാ, ഓഡീഷ തീരപ്രദേശങ്ങൾ ജാ​ഗ്രതയിലാണ്. ഒഡീഷയിലെ 4 തീരദേശ ജില്ലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കും. 

കേരളത്തിൽ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 13 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.  ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com