കടലില്‍ നിന്ന് ഉയര്‍ന്നുപൊന്തി ഹെലികോപ്റ്റര്‍ തകര്‍ത്ത് കൂറ്റന്‍ സ്രാവ്; 'അപൂര്‍വ വീഡിയോ'; കിരണ്‍ ബേദി വെട്ടില്‍

കൂറ്റന്‍ സ്രാവ് ഹെലികോപ്റ്ററിനെ ചാടി തകര്‍ക്കുന്ന വീഡിയോയാണ് പുതുച്ചേരി മുന്‍ ലഫ്റ്റന്റ് ഗവര്‍ണറും ബിജെപി നേതാവുമായ കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവച്ചത്.
കിരണ്‍ ബേദി
കിരണ്‍ ബേദി
Updated on
1 min read

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളില്‍ 'അപൂര്‍വ വീഡിയോ' പങ്കുവച്ച കിരണ്‍ ബേദി വെട്ടില്‍. കൂറ്റന്‍ സ്രാവ് ഹെലികോപ്റ്ററിനെ ചാടി തകര്‍ക്കുന്ന വീഡിയോയാണ് പുതുച്ചേരി മുന്‍ ലഫ്റ്റന്റ് ഗവര്‍ണറും ബിജെപി നേതാവുമായ കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവച്ചത്.

നാഷണല്‍ ജോഗ്രഫിക് ചാനല്‍ പത്തുലക്ഷം ഡോളര്‍ നല്‍കിയാണ് ഈ അപൂര്‍വ വീഡിയോ സ്വന്തമാക്കിയതെന്നും കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇത് ഒരു സിനിമയിലെ രംഗമാണെന്ന് കണ്ടെത്താന്‍ ട്രോളന്‍മാര്‍ക്ക് അധികനേരം വേണ്ടിവന്നില്ല. ഇതിന് പിന്നാലെ നൂറ് കണക്കിനാളുകളാണ് കിരണ്‍ ബേദിയെ പരിഹസിച്ച് രംഗത്തെത്തിയത്

സ്രാവ് ഹെലികോപ്റ്റര്‍ പിടിക്കാന്‍ അവിശ്വസീനമാം വിധം ഉയരത്തില്‍ ചാടുന്നത് വീഡിയോയില്‍ കാണാം. ഒരു കൂട്ടം ആളുകള്‍ സ്തബ്ധരായി ഭയത്തോടെ നോക്കുന്നതും വീഡിയോ അവസാനിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വെള്ളത്തില്‍ വീണ് തിപിടിക്കുന്നതും കാണാം. 

2017ല്‍ പുറത്തിറങ്ങിയ 5 ഹെഡ് ഷാര്‍ക്ക് അറ്റാക്ക് എന്ന ചിത്രത്തിലെ രംഗമാണ് വസ്തുതകള്‍ മനസിലാക്കാതെ കിരണ്‍ ബേദി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com