ഇന്ത്യയില്‍ അഞ്ചിലൊരു വീട്ടില്‍ ശൗചാലയമില്ല; ഇപ്പോഴും തുറന്ന മലമൂത്ര വിസര്‍ജനം

സര്‍വേ നടത്തിയ 636,699 വീടുകളില്‍ 83 ശതമാനം വീടുകളിലേ ശൗചാലയങ്ങളുള്ളൂ
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ചിലൊരു കുടുംബം ഇപ്പോഴും വെളിയിടങ്ങളിലാണ് മലമൂത്രവിസര്‍ജനം നടത്തുന്നതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. സര്‍വേ നടത്തിയ 636,699 വീടുകളില്‍ 83 ശതമാനം വീടുകളിലേ ശൗചാലയങ്ങളുള്ളൂ. 19 ശതമാനം വീടുകളിലും ഇല്ല. 

2019 ജൂണിനും 2020 ജനുവരിക്കും ഇടയില്‍ 17 സംസ്ഥാനങ്ങളിലും 2020 ജനുവരി മുതല്‍ 2021 ഏപ്രിലില്‍ വരെ 11 സംസ്ഥാനങ്ങളിലുമാണ് സര്‍വേ നടത്തിയത്. ഗ്രാമങ്ങളേക്കാള്‍ കൂടുതല്‍ നഗരപ്രദേശങ്ങളിലെ വീടുകളിലാണ് ശൗചാലയ സൗകര്യമുള്ളത്. നഗരത്തില്‍ 96 ശതമാനവും ഗ്രാമങ്ങളില്‍ 76 ശതമാനവും പേര്‍ക്കാണ് സ്വന്തമായി ശൗചാലയമുള്ളത്. അതേസമയം ശൗചാലയ സൗകര്യമുള്ളവരില്‍ ചിലര്‍ അവ ഉപയോഗിക്കുന്നില്ലെന്നും തുറന്ന മലമൂത്രവിസര്‍ജ്ജനമാണ് ഇഷ്ടപ്പെടുന്നതെന്നും സര്‍വേ കണ്ടെത്തി. 

തുറന്ന മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബറിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് ദൗത്യം ആരംഭിച്ചത്. ദൗത്യം ആരംഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം, 2019ല്‍ നടന്ന ഒരു പൊതു പരിപാടിയില്‍, തുറന്ന മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ആളുകളുടെ എണ്ണം 600 ദശലക്ഷത്തില്‍ നിന്ന് 'അവഗണിക്കത്തക്ക' നിലയിലേക്ക് കുറഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു. രാജ്യം വെളിയിട വിസര്‍ജ്യമുക്തമായെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടെയാണ് ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിന്റെ ഈ റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com