ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം; വിചിത്ര പരാതിയുമായി മാതാപിതാക്കള്‍

മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്കു നഷ്ടപരിഹാരം നൽകണം എന്നാണ് പരാതിയിൽ പറയുന്നത്
പേരക്കുട്ടിയെ നല്‍കിയില്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍/ഫോട്ടോ: എഎന്‍ഐ
പേരക്കുട്ടിയെ നല്‍കിയില്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍/ഫോട്ടോ: എഎന്‍ഐ


ഡെറാഡൂൺ: ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം എന്നും ഇല്ലെങ്കിൽ 5 കോടി രൂപ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ. മകനും മരുമകൾക്കുമെതിരെയാണ് മാതാപിതാക്കളുടെ വിചിത്ര പരാതി. 

ഉത്തരാഖണ്ഡിലാണു സംഭവം. എസ്ആർപ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചത്. മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി പണം ചെലവായി. ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീടു വച്ചത്. എന്നാൽ ഇപ്പോൾ തങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്കു നഷ്ടപരിഹാരം നൽകണം എന്നാണ് പരാതിയിൽ പറയുന്നത്.

പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ൽ മകന്റെ വിവാഹം നടത്തിയത്‌. എന്നാൽ ഇതുവരെ അതുണ്ടായില്ല. ആണായാലും പെണ്ണായാലും കുഴപ്പമില്ല. ഒരു പേരക്കുട്ടിയെ മാത്രമാണു വേണ്ടതെന്നും ഇവരുടെ പരാതിയിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com