ബീഫും പോർക്കും വേണ്ടെന്ന് കളക്ടർ, കനത്ത പ്രതിഷേധം; ആമ്പൂർ ബിരിയാണി മേള മാറ്റിവച്ചു 

ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



ചെന്നൈ: ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പ്രശസ്തമായ ‌ആമ്പൂർ ബിരിയാണി മേളയെ ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. കളക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു.

തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ആമ്പൂർ ബിരിയാണി മേള നടത്തുന്നത്. ഒരുവിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിർത്ത് രംഗത്തെത്തി. ഇതിന് പിന്നാലെ മേളയിൽനിന്ന് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കുമെന്നും കലക്ടർ പറഞ്ഞു. ഇതോടെയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. മേള നടക്കുന്നതിന് എതിർവശം സൗജന്യമായി ബീഫ് ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴയുടെ പ്രവചിക്കപ്പെടുന്നതിനാലാണ് ബിരിയാണി മേള മാറ്റിയതെന്നാണ് വിശദീകരണം. മേളയുടെ പുതിയ തിയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്ന് കളക്ടർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com