യാത്രയ്ക്കിടെ മദ്യപിച്ച് ബഹളം വെച്ചു, ജീവനക്കാരോട് മോശമായി പെരുമാറി; വിമാനം അടിയന്തരമായി നിലത്തിറക്കി, യാത്രക്കാരന്‍ അറസ്റ്റില്‍

യാത്രയ്ക്കിടെ യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:  യാത്രയ്ക്കിടെ യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ദോഹ- ബംഗളൂരു വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയത്. ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. കൂടാതെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതിയില്‍ പറയുന്നു.

അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 336-ാം വകുപ്പ് അനുസരിച്ചും വിമാന ചട്ടങ്ങള്‍ പ്രകാരവുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com