മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും 2024 ലോക്സഭാ തെരഞ്ഞെടുപ്പും രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക
രാജീവ് കുമാര്‍ ചുമതലയേല്‍ക്കുന്നു/ ട്വിറ്റര്‍ ചിത്രം
രാജീവ് കുമാര്‍ ചുമതലയേല്‍ക്കുന്നു/ ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. രാജ്യത്തിന്റെ 25-ാമത് ചീഫ് ഇലക്ഷന്‍ കമ്മീഷണറാണ് രാജീവ് കുമാര്‍.

1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ധന സെക്രട്ടറിയായിരുന്നു. 2020ല്‍ വിരമിച്ചശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന് കാലാവധിയുള്ളത്.  2020 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചു വരികയാണ്. 

രാജീവ്കുമാർ
രാജീവ്കുമാർ

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തെരഞ്ഞെടുപ്പും രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി കടുത്ത തീരുമാനങ്ങളെടുക്കാനും, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇലക്ഷന്‍ കമ്മീഷന്‍ മടിക്കില്ലെന്ന് ചുമതലയേറ്റെടുത്ത ശേഷം രാജീവ്കുമാർ പറഞ്ഞു. 

ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ, നബാർഡ് അഗം, ഇക്കണോമിക് ഇന്റലിജന്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com