മിന്നല്‍ പ്രളയം; ട്രെയിനില്‍ കുടുങ്ങിയത് 1500പേര്‍, എയര്‍ ലിഫ്റ്റ് ചെയ്ത് വ്യോമസേന (വീഡിയോ)

അസമില്‍ പ്രളയത്തെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഗുവാഹത്തി: അസമില്‍ പ്രളയത്തെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് സില്‍ച്ചാര്‍-ഗുവാഹത്തി എക്‌സ്പ്രസ് കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെ, കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ മുന്നോട്ടുപോകാന്‍ സാധിക്കാതെ നിര്‍ത്തിയിടുകയായിരുന്നു. ന്യൂ ഹഫ്‌ലോങ് റെയില്‍വെ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. 

വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വെ പാലം മറികടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായത് കൊണ്ട് അധികൃതര്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. 

സംസ്ഥാനത്തെ 94 ഗ്രാമങ്ങളെയാണ് മിന്നല്‍ പ്രളയം ബാധിച്ചിരിക്കുന്നത്.24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു.ദിമ ഹസ്സോ ജില്ലയിലെ ഹഫ്‌ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.

വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹഫ്‌ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com