മഴ മുന്നറിയിപ്പില്‍ മാറ്റം, അഞ്ചുജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 01:10 PM  |  

Last Updated: 15th May 2022 01:10 PM  |   A+A-   |  

rain in Kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി അഞ്ചു ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ്  അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം ഒഴികെയുള്ള ഈ നാലുജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രമാണ് യെല്ലോ അലര്‍ട്ട്. 

ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മലയോര മേഖലയിലുള്ളവരും തീരപ്രദേശങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മൂകാംബികയിലേക്ക് പോയ സ്വിഫ്റ്റ് ബസ് ഗോവയിൽ'- വിശദീകരണവുമായി കെഎസ്ആർടിസി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ