'ദുഃസ്വപ്‌നങ്ങള്‍ കാണുന്നു; ഭയത്താല്‍ തിരികെ നല്‍കുന്നു'; കോടികളുടെ വിഗ്രഹങ്ങള്‍ മോഷ്ടാക്കള്‍ പൂജാരിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു

കുറ്റകൃത്യം നടത്തിയതിന് ശേഷം തങ്ങള്‍ പതിവായി പേടി സ്വപ്‌നങ്ങള്‍ കാണുന്നുവെന്നും ഭയത്താല്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും കള്ളന്‍മാര്‍ കത്തില്‍ കുറിച്ചതായി പൊലീസ് വ്യക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ കള്ളന്‍മാര്‍ മുഖ്യപൂജാരിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു. മോഷണം നടത്തിയതിന് ശേഷം തങ്ങള്‍ ദുഃസ്വപ്‌നങ്ങള്‍ കാണുന്നതായും ഉപേക്ഷിച്ച ചാക്കിന് സമീപത്തുനിന്നും കിട്ടിയ കത്തില്‍ മോഷ്ടാക്കള്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചിത്രകൂടിലെ ബാലാജി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പതിനാറ് വിഗ്രഹങ്ങള്‍ മോഷണം പോയത്. കുറ്റകൃത്യം നടത്തിയതിന് ശേഷം തങ്ങള്‍ പതിവായി പേടി സ്വപ്‌നങ്ങള്‍ കാണുന്നുവെന്നും ഭയത്താല്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും കള്ളന്‍മാര്‍ കത്തില്‍ കുറിച്ചതായി പൊലീസ് വ്യക്തമാക്കി.

അജ്ഞാതരായ കളളന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാക്കാള്‍ വിഗ്രഹം മുഖ്യപുരോഹിതന്റെ വീടിനുമുന്നില്‍ ഉപേക്ഷിച്ചത്. മോഷ്ടിച്ച 16 വിഗ്രഹങ്ങളില്‍ 14 എണ്ണം ചാക്കില്‍ നിറച്ച നിലയില്‍ ഞായറാഴ്ച മണിക്പൂര്‍ ജവഹര്‍നഗറിലെ വസതിക്ക്  സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. ചാക്കിന് സമീപത്ത് നിന്ന് ഒരു കത്തും പുരോഹിതന്‍ കണ്ടെത്തിയതായി എസ്എച്ച്ഒ പറഞ്ഞു. 

മോഷണം പോയ എല്ലാ വിഗ്രഹങ്ങള്‍ക്കും 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പൂജാരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com