മുംബൈ: ഒമൈക്രോണിന്റെ പുതിയ BA.4, BA.5 ഉപ വകഭേദങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. പുനെയിലാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഏഴ് പേര്‍ക്ക് രോഗം കണ്ടെത്തിയതായി മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജനിതക പരിശോധനയില്‍ നാല് പേരില്‍ BA.4 ഉപ വകഭേദവും മൂന്ന് പേരില്‍ BA.5 ഉപ വകഭേദവുമാണ് കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരിശോധന വര്‍ധിപ്പിക്കാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.
മെയ് മാസത്തില്‍ ഹൈദരാബാദിലാണ് രാജ്യത്തെ ആദ്യ BA.4 കേസ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കായിരുന്നു രോഗം. ഇതിനു പിന്നാലെ തമിഴ്‌നാട്ടിലും തെലങ്കാനയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക