സുരക്ഷ പിന്‍വലിച്ചു; പഞ്ചാബില്‍ ഗായകന്‍ സിദ്ദു മൂസവാലയെ വെടിവച്ചുകൊന്നു; വെടിയുതിര്‍ത്തത് 30 തവണ

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മാനസയില്‍ വച്ചാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.
സിദ്ദു മൂസോവാല
സിദ്ദു മൂസോവാല

ചണ്ഡിഗഡ്: പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാല വെടിയേറ്റുമരിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച പിന്‍വലിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് സംഭവം.

സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാന്‍സയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ മുപ്പത് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. വടിയുതിര്‍ത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും എഎപി സ്ഥാനാര്‍ത്ഥി ഡോ.വിജയ് സിംഗ്ലയോട് 63,323 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസ വാലയുടെ യഥാര്‍ഥ പേര്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com