സിവില്‍ സര്‍വീസ് ഫലം പുറത്ത്; ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക് 

മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്.

ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും എത്തി.മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി.

ഐശ്വര്യ വര്‍മയാണ് നാലാം സ്ഥാനത്ത്. ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗധരി, സമ്യക് എസ് ജയിന്‍, ഇഷിത റാതി, പ്രീതം കുമാര്‍, ഹര്‍കീരത് സിംഗ് എന്നിവരാണ് പത്തു വരെയുള്ള റാങ്കുകളില്‍ ഉള്ളത്.

685 പേരാണ് പട്ടികയിലുള്ളത്. പ്രിലിമിനറി, മെയ്ന്‍ പരീക്ഷകളുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സിവില്‍ സര്‍വീസ് തെരഞ്ഞെടുപ്പ്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ ഭരണ സര്‍വീസുകളിലേക്കുള്ള കേഡര്‍മാരെ ഈ പട്ടികയില്‍നിന്നാണ് നിയമിക്കുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com