വീണ്ടും 'ഒരുമിക്കാനുള്ള' ആഗ്രഹം വിധി തട്ടിയെടുത്തു; പിരിഞ്ഞുകഴിഞ്ഞിരുന്ന ദമ്പതികള്‍ മക്കളുമൊന്നിച്ച് നടത്തിയ യാത്ര ദുരന്തമായി

കുട്ടികളുമൊന്നിച്ച് ഒരു കുടുംബമായി യാത്ര ചെയ്യുന്നതിന്, പിരിഞ്ഞുകഴിഞ്ഞിരുന്ന ദമ്പതികള്‍ നേപ്പാളിലേക്ക് നടത്തിയ യാത്ര ദുരന്തമായി
നേപ്പാള്‍ വിമാനപകടത്തിന്റെ ദൃശ്യം
നേപ്പാള്‍ വിമാനപകടത്തിന്റെ ദൃശ്യം

കഠ്മണ്ഡു: കുട്ടികളുമൊന്നിച്ച് ഒരു കുടുംബമായി യാത്ര ചെയ്യുന്നതിന്, പിരിഞ്ഞുകഴിഞ്ഞിരുന്ന ദമ്പതികള്‍ നേപ്പാളിലേക്ക് നടത്തിയ യാത്ര ദുരന്തമായി. മഹാരാഷ്ട്ര സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനാണ് നേപ്പാളില്‍ വിമാനാപകടത്തില്‍ പൊലിഞ്ഞത്.അശോക് കുമാര്‍ ത്രിപാദി (54), ഭാര്യ വൈഭവി ബന്ദേക്കര്‍ ത്രിപാദി (51), മക്കളായ ധനുഷ് (22), റിതിക (15) എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് 22 യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം യാത്രാമധ്യേ നേപ്പാളില്‍ തകര്‍ന്നുവീണത്. ഒഡീഷയില്‍ കമ്പനി നടത്തുകയാണ് അശോക് കുമാര്‍. താനെ സ്വദേശിനിയായ വൈഭവി മുംബൈയ്ക്ക് സമീപമുള്ള ബികെസിയില്‍ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു കഴിയുകയാണ്. രണ്ടുമക്കളും താനെയില്‍ അമ്മയുടെ കൂടെയാണ് കഴിയുന്നത്. വൈഭവിയുടെ 80 വയസ്സുള്ള അമ്മ മാത്രമാണ് വീട്ടില്‍ അവശേഷിക്കുന്നത്.

പ്രായത്തിന്റെ പ്രശ്‌നങ്ങളുള്ള വൈഭവിയുടെ അമ്മയെ ദുരന്തവാര്‍ത്ത അറിയിച്ചിട്ടില്ല. ഇളയ മകളാണ് വൈഭവിയുടെ അമ്മയെ ഇപ്പോള്‍ പരിപാലിക്കുന്നത്. ഞാറാഴ്ചയാണ് തകര്‍ന്നുവീണ താര എയര്‍ലൈന്‍സ് വിമാനത്തില്‍ കുടുംബം കയറിയത്. മുസ്താങ് ജില്ലയിലാണ് വിമാന അവശിഷ്ടം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com