ആകെയുള്ളത് സ്മാര്‍ട്ട് ഫോണ്‍ മാത്രം; ഇന്റര്‍നെറ്റ് നോക്കി പഠിച്ചു, ഒരു വര്‍ഷം കൊണ്ട് സിവില്‍ സര്‍വീസ് നേടി, അഭിമാനമായി ക്രെയിന്‍ ഓപ്പറേറ്റുടെ മകള്‍

സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് വന്നതിന് പിന്നാലെ, പോരാടി നേടിയ മിടുക്കരുടെ നിരവധി ജീവിത കഥകള്‍ പുറത്തുവരുന്നുണ്ട്. അതില്‍ ഏറെ വ്യത്യസ്തമാണ് ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് വന്നതിന് പിന്നാലെ, പോരാടി നേടിയ മിടുക്കരുടെ നിരവധി ജീവിത കഥകള്‍ പുറത്തുവരുന്നുണ്ട്. അതില്‍ ഏറെ വ്യത്യസ്തമാണ് ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിങ്ങിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യത്തെ പ്രാവശ്യം. 

പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്‌നത്തെ എത്തിപ്പിടിച്ചത്.

ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്‌സുകളില്‍ ചേര്‍ന്നിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

ഈ അവസരത്തില്‍ ഞാന്‍ എത്രമാത്രം അഭിമാനം കൊള്ളുന്നുണ്ടെന്ന് നിങ്ങളോട്  പറയാന്‍ സാധിക്കില്ല. അവളുടെ കഠിനാധ്വാനാണ്  ഈ നേട്ടത്തിലേക്ക് നയിച്ചത്-ദിവ്യയുടെ പിതാവ് പാണ്ഡെ പറഞ്ഞു. 

ദിവ്യയുടെ സഹോദരി പ്രിയദര്‍ശിനിയും ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രിലിമിനറി ടെസ്റ്റ് പാസായിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് ദിവ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com