'ഇത് ആള് ചില്ലറക്കാരനല്ല'; ഞണ്ടിനെ കൊത്തിയെടുക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ചത്- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
പരുന്തിനെ ആക്രമിക്കുന്ന ഞണ്ടിന്റെ ദൃശ്യം
പരുന്തിനെ ആക്രമിക്കുന്ന ഞണ്ടിന്റെ ദൃശ്യം
Updated on
1 min read

രയെ പിടിക്കാന്‍ പ്രത്യേക കഴിവാണ് പരുന്തുകള്‍ക്ക്. ഇരയെ പരുന്ത് റാഞ്ചി കൊണ്ടുപോയി എന്ന് സാധാരണയായി പറയാറുണ്ട്. ഇരയെ പിടിക്കാനുള്ള പരുന്തിന്റെ പ്രത്യേക കഴിവ് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിശേഷണം. ഇപ്പോള്‍ ഞണ്ടിനെ പിടികൂടാന്‍ ശ്രമിച്ച പരുന്ത് ജീവനും കൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന കല്ലില്‍ ഇരിക്കുകയാണ് പരുന്ത്. ഇരയെന്ന് മനസിലാക്കി ഞണ്ടിനെ കൊത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരുന്തിന് പിഴവ് സംഭവിച്ചത്. കൊത്തിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സമയത്ത് തന്നെ ഞണ്ട് പ്രത്യാക്രമണം തുടങ്ങി. മുഖത്ത് കടിച്ചുകിടന്നതോടെ, പരുന്തിന് രക്ഷയില്ലാതെയായി. 

ഞണ്ടിനെ ഒഴിവാക്കാനായി കൊക്ക് ഉപയോഗിച്ച് പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചിറകടിച്ചും മറ്റും ഞണ്ടിനെ ഒഴിവാക്കാനും ശ്രമിച്ചു. ഒടുവില്‍ വെള്ളത്തില്‍ കുടഞ്ഞുകളഞ്ഞാണ് ഞണ്ടിന്റെ ആക്രമണത്തില്‍ നിന്ന് പരുന്ത് രക്ഷപ്പെട്ടത്. തുടര്‍ന്ന് ജീവനും കൊണ്ട് പരുന്ത് പറന്ന് രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com