വായില്‍ പെട്രോള്‍ നിറച്ച് തുപ്പി, താടിയില്‍ തീപടര്‍ന്നു; ഫയര്‍ സ്റ്റണ്ടിനിടെ അബദ്ധം, വിഡിയോ വൈറല്‍ 

ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു യുവാവിന്റെ സാഹസപ്രകടനം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പകടകരമായ സ്റ്റണ്ട് അവതരിപ്പിക്കുന്നതിനിടെ യുവാവിന്റെ താടിയില്‍ തീപടരുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വായില്‍ പെട്രോള്‍ നിറച്ച് തുപ്പുന്നതിനിടയിലാണ് യുവാവിന്റെ താടിയില്‍ തീപടരുന്നത്. കണ്ടുനിന്നവര്‍ ഉടന്‍ യുവാവിന്റെ സഹായത്തിനെത്തുകയായിരുന്നു. 

ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു യുവാവിന്റെ സാഹസപ്രകടനം. കൈയില്‍ തീപന്തവും ഉണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി യുവാവ് വായില്‍ പെട്രോള്‍ നിറച്ചു. ഇത് പുറത്തേക്ക് തുപ്പുന്നതിനിടയിലാണ് തീപന്തം അടുപ്പിച്ചത്. അപ്രതീക്ഷിതമായാണ് യുവാവിന്റെ താടിയിലേക്ക് തീപടര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com