ഷാലിമാര്‍ എക്‌സ്പ്രസിന്റെ പാഴ്‌സല്‍ വാനില്‍ തിപീടിത്തം; വന്‍ അപകടം ഒഴിവായി - വിഡിയോ

മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്‌റ്റേഷനില്‍ വച്ച് രാവിലെ 8.45ഓടെയാണ് അപകടം
പാഴ്‌സല്‍ വാനിലുണ്ടായ തീപിടിത്തം/ട്വിറ്റര്‍
പാഴ്‌സല്‍ വാനിലുണ്ടായ തീപിടിത്തം/ട്വിറ്റര്‍

മുംബൈ: മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്‌റ്റേഷനില്‍ വച്ച് രാവിലെ 8.45ഓടെയാണ് അപകടം.

എന്‍ജിന്‍ വാഗണോടു ചേര്‍ന്ന പാഴ്‌സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

നാസിക് റോഡില്‍ പാഴ്‌സല്‍ വാന്‍ വേര്‍പെടുത്തി ട്രെയിന്‍ യാത്ര തുടര്‍ന്നു. 

പശ്ചിമ ബംഗാളിലെ നാസിക്കില്‍നിന്ന് മുംബൈ ലോകമാന്യ ടെര്‍മിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാര്‍ എക്‌സ്പ്രസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com