'പരിചയമല്ല, യോഗ്യതയാവണം മാനദണ്ഡം'; ജഡ്ജിമാരുടെ നിയമനത്തെ വിമര്‍ശിച്ച് വീണ്ടും കിരണ്‍ റിജിജു

ലോകത്ത് എല്ലായിടത്തും സര്‍ക്കാര്‍ ആണ് ജഡ്ജിമാരെ നിയമിക്കുന്നത്
കിരണ്‍ റിജിജു/ഫയല്‍ ചിത്രം
കിരണ്‍ റിജിജു/ഫയല്‍ ചിത്രം

മുംബൈ: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച് വീണ്ടും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. നിലവിലുള്ള രീതി സുതാര്യതയില്ലാത്തതാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. കൊളീജിയത്തില്‍ ഉള്ളവര്‍ക്കു പരിചയമുണ്ട് എന്നതല്ല, യോഗ്യതയായിരിക്കണം ജഡ്ജി നിയമത്തിനുള്ള മാനദണ്ഡമെന്ന് റിജിജു അഭിപ്രായപ്പെട്ടു. 

ജുഡീഷ്യറിക്കുള്ളില്‍ തീവ്രമായ രാഷ്ട്രീയമുണ്ടെന്ന്, ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിച്ചുകൊണ്ട് റിജിജു ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ അതു പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് എല്ലായിടത്തും സര്‍ക്കാര്‍ ആണ് ജഡ്ജിമാരെ നിയമിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനമുള്ളത്. താന്‍ ജുഡീഷ്യറിയെയോ ജഡ്ജിമാരെയോ വിമര്‍ശിക്കുകയല്ലെന്നും നിലവിലെ സംവിധാനത്തിലെ അതൃപ്തി പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിയമമന്ത്രി പറഞ്ഞു.

ഒരു സംവിധാനവും പൂര്‍ണമല്ല, എന്നാല്‍ മെച്ചപ്പെട്ടതിലേക്കു മാറാനാണ് നാം എപ്പോഴും ശ്രമിക്കേണ്ടത്. ഏതു സംവിധാനവും സുതാര്യവും വിശ്വസനീയവും ആയിരിക്കേണ്ടതുണ്ട്. ചില ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായമാണ് താന്‍ പറയുന്നത്. ഒരു സംവിധാനം സുതാര്യമല്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയല്ലാതെ മറ്റാരാണ് അതിനെക്കുറിച്ചു പറയേണ്ടതെന്നും കിരണ്‍ റിജിജു ചോദിച്ചു.

തങ്ങള്‍ക്കു പരിചയമുള്ളവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് നിലവിലെ സംവിധാനത്തിലെ പ്രധാന പോരായ്മ. അവര്‍ക്കു പരിചയമില്ലാത്ത ഒരു ജഡ്ജിയെ അവര്‍ ശുപാര്‍ശ ചെയ്യില്ല. ഏറ്റവും യോജിച്ചവരാണ് ജഡ്ജിമാരായി നിയമിക്കപ്പെടേണ്ടതെന്ന് റിജിജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com