ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം; പൊതുവേദിയില്‍ കോണ്‍ഗ്രസ് എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th November 2022 06:04 PM |
Last Updated: 07th November 2022 06:59 PM | A+A A- |

ലളിത് വസോയ
അഹമ്മദബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ധോരാജ് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ലളിത് വസോയയാണ് പൊതുറാലിയെ അഭിസംബോധന ചെയ്യവെ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും വന്ന് നിങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ ആം ആദ്മിക്ക് പകരം ബിജെപി നിങ്ങള്‍ വോട്ട് ചെയ്യണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. എംഎല്‍എയുടെ പ്രസംഗത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇതിന്റെ വീഡിയോ നിരവധി ബിജെപി നേതാക്കളും പങ്കുവച്ചു. കോണ്‍ഗ്രസ് എംഎല്‍എ തന്റെ മനസാക്ഷിയുടെ ശബ്ദമാണ് പങ്കുവച്ചതെന്നും, ബിജെപിക്കായി പരസ്യമായി പൊതുവേദിയില്‍ വച്ച് വോട്ടുചോദിക്കുകയാണെന്നും പാര്‍ട്ടി വക്താവ് യഗ്നേഷ് ദവെ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി നേതാവ് കെജരിവാളും ട്വിറ്ററില്‍ പങ്കുവച്ചു. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ ഒരുമിച്ചാണ് നേരിടുന്നതെന്നും ഇരുവരും പരസ്പരം എതിരാളികളല്ലെന്നും കെജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്, ബിജെപിക്ക് വോട്ട് ചെയ്യൂ എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേദിയില്‍ നിന്ന് പരസ്യമായി പറയുന്നത്. ഇവര്‍ രണ്ടും ഒന്നാണെന്ന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ