മരുന്നു കുത്തിവച്ച് അന്ധനാക്കി; കൈകാലുകളിലെ വിരലുകള്‍ മുറിച്ചു; യാചകനാക്കി മാറ്റാന്‍ യുവാവിനോട് കൊടും ക്രൂരത, ഒടുവില്‍ തെരുവില്‍ തള്ളി

അന്ധനാക്കാനായി കണ്ണില്‍ രാസവസ്തു കുത്തിവച്ചു. ആ സംഘം 70,000 രൂപയ്ക്ക് എന്നെ ഒരു സ്ത്രീക്ക് വിറ്റു
സുരേഷ് മാഞ്ചി/ട്വിറ്റര്‍
സുരേഷ് മാഞ്ചി/ട്വിറ്റര്‍


രുന്നു കുത്തിവച്ച് കാഴ്ച ശക്തി നശിപ്പിച്ചു. കൈകാലുകളിലെ വിരലുകള്‍ മുറിച്ചു. ശരീരമാസകലം മുറിവുകള്‍ വരുത്തി. യാചകനാക്കി മാറ്റാന്‍ തട്ടിക്കൊണ്ടുപോയ 24കാരനോട് ഭിക്ഷാടന മാഫിയ കാണിച്ച കൊടും ക്രൂരതകളാണിത്. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 24കാരനായ സുരേഷ് മാഞ്ചിയാണ് ഭിക്ഷാടന മാഫിയയുടെ കൊടും ക്രൂരതയ്ക്ക് വിധേയനായത്. ഒടുവില്‍ അവശനിലയിലായി ഭിക്ഷയെടുക്കാന്‍ പോലും ആവതില്ലാത്ത അവസ്ഥയിലെത്തിയപ്പോള്‍ മാഫിയ സംഘം യുവാവിനെ ഒരു ചേരി പ്രദേശത്ത് തള്ളി. ഇവിടെനിന്ന് പൊലീസാണ് സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

ക്രൂരമായ  പീഡനമാണ് എറ്റു വാങ്ങേണ്ടിവന്നതെന്ന് പറയുന്നു കൂലിത്തൊഴിലാളിയായിരു സുരേഷ്. 'അന്ധനാക്കാനായി കണ്ണില്‍ രാസവസ്തു കുത്തിവച്ചു. ആ സംഘം 70,000 രൂപയ്ക്ക് എന്നെ ഒരു സ്ത്രീക്ക് വിറ്റു. രാജ് എന്ന് പേരുള്ള ഒരാള്‍ ഗൊരഖ്ദാം എക്‌സ്പ്രസില്‍ എന്നെ ഡല്‍ഹിക്ക് കൊണ്ടുപോയി.അവിടെ ഒരിടത്ത് എന്നെ ഭിക്ഷയ്ക്കിരുത്തി. എനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും വെറും രണ്ട് ചപ്പാത്തി മാത്രമാണ് ദിവസം ഭക്ഷണം കഴിക്കാന്‍ തന്നിരുന്നത്. എല്ലാദിവസവും അവരെന്നെ പീഡിപ്പിച്ചു. എന്തോ മരുന്നുകള്‍ കുത്തിവയ്ക്കുകയും ചെയ്തു'- സുരേഷ് പറയുന്നു. 

അവശനിലയിലായപ്പോള്‍ ഏതോ ട്രെയിനില്‍ കാണ്‍പൂരിലേക്ക് തിരച്ചയച്ചു. വീണ്ടും ചിലര്‍ക്ക് വില്‍ക്കാന്‍ അവര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ബോധമില്ലാതെ കുറച്ചു ദിവസങ്ങള്‍ റോഡില്‍ കിടുന്നു. പിന്നീട് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഭിക്ഷാടന മാഫിയയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്‍ കാണ്‍പൂര്‍ പൊലീസ് കമ്മീഷണര്‍ ബി പി ജോഗ്ദാനന്ദ് പറഞ്ഞു.  മാഫിയ സംഘത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ സുരേഷ് നല്‍കിയിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഉത്തര്‍പ്രദേശില്‍ ഭിക്ഷാടന മാഫിയകള്‍ സജീവമാണ്. ഈവര്‍ഷം ഒക്ടോബര്‍ വരെ 179 കുട്ടികളെയാണ് കാണാതായത്. വീടുകളില്‍ നിന്ന് ഒളിച്ചോടിയ 46 കുട്ടികളെ തിരികെയെത്തിച്ചു. 111 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 22കുട്ടികള്‍ എവിടെയാണെന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 16 വയസ്സിന് താഴെയുള്ള 43 ആണ്‍കുട്ടികളെയും 59 പെണ്‍കുട്ടികളെയും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com