'ഭാരത് ജോഡോ യാത്രയുടെ വിഡിയോകളില്‍ കെജിഎഫ് സിനിമയുടെ ഗാനങ്ങള്‍'; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി 

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കേസിന് ആധാരമായ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി
'ഭാരത് ജോഡോ യാത്ര, ട്വിറ്റര്‍
'ഭാരത് ജോഡോ യാത്ര, ട്വിറ്റര്‍

ബംഗളൂരു:  ഭാരത് ജോഡോ യാത്രയുടെ വിഡിയോകളില്‍ കെജിഎഫ് 2 സിനിമയുടെ ഗാനങ്ങള്‍ ഉപയോഗിച്ചെന്ന കേസില്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിനു വിലക്കേര്‍പ്പെടുത്തിയ ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.  രാഹുല്‍, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ ബംഗളൂരു ആസ്ഥാനമായ എംആര്‍ടി സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കീഴ്‌ക്കോടതി വിധി. ഇതു ചോദ്യംചെയ്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കേസിന് ആധാരമായ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. അതേ സമയം പകര്‍പ്പവകാശം സംരക്ഷിക്കുന്നതിന് വിധി തടസ്സമാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

പകര്‍പ്പവകാശ ലംഘനം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷണറെ നിയമിച്ച കീഴ്‌ക്കോടതി നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിഭാഗം കുറ്റം സമ്മതിച്ചാല്‍ ഇതിന്റെ ആവശ്യമെന്താണെന്നും ചോദിച്ചു. എംആര്‍ടി സ്റ്റുഡിയോസിന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് കീഴ്‌ക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വൈകീട്ട് അടിയന്തര വാദം കേള്‍ക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com