സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍; നോട്ടുനിരോധനത്തിന് എതിരായ ഹര്‍ജി മാറ്റി

സാധാരണ ഗതിയില്‍ ഭരണഘടനാ ബെഞ്ചില്‍ ഇതു നടക്കാറില്ലെന്ന്, ജസ്റ്റിസ് ബിവി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇത് മോശം കീഴ്‌വഴക്കമാണെന്ന് ബെഞ്ച്
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ മാസം 24ലേക്കു മാറ്റി. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. 

ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ച് ചേര്‍ന്നയുടനെ മറുപടിക്കു സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ സമയം ചോദിക്കുന്നതില്‍ ഖേദം അറിയിക്കുന്നതായും വെങ്കടരമണി പറഞ്ഞു.

കേസ് മാറ്റിവയ്ക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. സീനിയര്‍ അഭിഭാഷകന്‍ പി ചിദംബരവും നടപടിയെ വിമര്‍ശിച്ചു.

സാധാരണ ഗതിയില്‍ ഭരണഘടനാ ബെഞ്ചില്‍ ഇതു നടക്കാറില്ലെന്ന്, ജസ്റ്റിസ് ബിവി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇത് മോശം കീഴ്‌വഴക്കമാണെന്ന് ബെഞ്ച് വിമര്‍ശിച്ചു.

മറുപടി സത്യവാങ്മൂലത്തിന് കേന്ദ്രത്തിന് കോടതി ഒരാഴ്ച സമയം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com