'തോക്ക് ഉണ്ടോ, പാട്ട് വേണ്ട'- ആയുധ പ്രദർശനം നിരോധിച്ച് പഞ്ചാബ് സർക്കാർ

വിവാഹങ്ങൾ, മത ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിൽ  ആയുധങ്ങൾ കൊണ്ടുവരാനോ പ്രദർശിപ്പിക്കാനോ പാടില്ല
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ചണ്ഡീ​ഗഢ്: തോക്ക് സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾക്ക് വിലക്കേർപ്പെടുത്തി പഞ്ചാബ് സർക്കാർ. തോക്കുകളെയും അക്രമങ്ങളെയും മഹത്വവത്കരിക്കുന്ന പാട്ടുകൾക്കാണ് പൂർണമായും വിലക്കേർപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്. 

വിവാഹങ്ങൾ, മത ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിൽ  ആയുധങ്ങൾ കൊണ്ടുവരാനോ പ്രദർശിപ്പിക്കാനോ പാടില്ല. വരും ദിവസങ്ങളിൽ മിന്നൽ പരിശോധനകൾ നടത്താനും സർക്കാർ നിർദ്ദേശം നൽകി. 

ഈ മാസം നാലിന് ശിവസേന നേതാവ് സുധീർ സൂരിയും കഴിഞ്ഞ ദിവസം ദേര സച്ച സൗധ അനുയായി പ്രദീപ് സിങ്ങും കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ആയുധനങ്ങളുടെ ഉപയോഗത്തിനു കർശന നിയന്ത്രണം കൊണ്ടുവരാൻ ഭഗവന്ത് മാൻ സർക്കാർ തീരുമാനിച്ചത്. 

സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നതിനിടെയാണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള ശ്രദ്ധേയ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആയുധങ്ങളുടെ ലൈസൻസുകൾ മൂന്ന് മാസത്തിനുള്ളിൽ പരിശോധിച്ച് കൃത്യത വരുത്താനും സർക്കാർ ഉത്തരവിട്ടു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com