കൂറ്റന്‍ മൂര്‍ഖന്‍ ഫ്രിഡ്ജില്‍; ഞെട്ടി കുടുംബം- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th November 2022 05:02 PM |
Last Updated: 14th November 2022 05:02 PM | A+A A- |

ഫ്രിഡ്ജില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യം
ബംഗളൂരു: കര്‍ണാടകയില്‍ ഒരു കുടുംബത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ കൂറ്റന്‍ മൂര്‍ഖനാണ് ഒളിച്ചിരുന്നത്. ഫ്രിഡ്ജിലെ കംപ്രസറിനുള്ളില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.
തുമകൂരിലെ കോത്തഗിരി ഗ്രാമത്തിലാണ് സംഭവം. ശൈത്യകാലത്ത് ചൂട് കിട്ടുന്ന സ്ഥലം അന്വേഷിച്ച് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പതിവാണ്. അതിനാല്‍ ഷൂ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്ന തരത്തില്‍ നിരവധി മുന്നറിയിപ്പുകള്‍ അധികൃതര്‍ പതിവായി നല്‍കാറുണ്ട്. കര്‍ണാടകയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജിലാണ് മൂര്‍ഖന്‍ പാമ്പ് അഭയം തേടിയത്.
വീട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. കംപ്രസറില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പാമ്പിനെ വനത്തില്‍ വിട്ടയച്ചു. ബ്രൂട്ട് ഇന്ത്യ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി കുട്ടിയാന; രസകരമായ വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ