ബംഗ്ലാവില്‍ ജന്മദിന പാര്‍ട്ടി, വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി; വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് 21കാരിയെ ബലാത്സംഗം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 04:33 PM  |  

Last Updated: 14th November 2022 04:33 PM  |   A+A-   |  

sexual assault

എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍സ്‌

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജന്മദിന പാര്‍ട്ടിക്കിടെ, 21കാരിയെ കൂട്ട ബലാത്സംഗം ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ രാജാര്‍ഹത്തില്‍ ഒരു ബംഗ്ലാവില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ജന്മദിന പാര്‍ട്ടിക്കിടെയാണ് തന്നെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതോടെ, താന്‍ ബോധരഹിതയായി. തുടര്‍ന്നായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കൂട്ടുകാരിയാണ് യുവതിയെ പാര്‍ട്ടിക്ക് ക്ഷണിച്ചത്. പ്രതികളില്‍ ഒരാള്‍ ഇരുവരുടെയും സുഹൃത്താണ്. സ്ത്രീകള്‍ അടക്കം പത്തിലധികം ആളുകളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 

വെള്ളിയാഴ്ച രാവിലെയാണ് പാര്‍ട്ടി നടന്ന സ്ഥലത്ത് നിന്ന് തിരിച്ചുപോയത്. അതിനിടെ കഴിഞ്ഞദിവസം രാത്രിയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ യുവതി പരാതി നല്‍കിയതായി പൊലീസ് പറയുന്നു. നാലുപേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി നാലുപേരെയും ഏഴുദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി; 18ദിവസം കൊണ്ട് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ