200 കോടിയുടെ പണം തട്ടിപ്പ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനു ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 04:25 PM  |  

Last Updated: 15th November 2022 04:25 PM  |   A+A-   |  

Jacqueline_Fernandez_interim bail

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്/ഫയല്‍

 

ന്യൂഡല്‍ഹി: സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ പണം തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം. ജാമ്യത്തുകയായി ജാക്വിലിന്‍ അന്‍പതിനായിരം രൂപ കെട്ടിവയ്ക്കണമെന്ന് സ്‌പെഷല്‍ ജഡ്ജി ശൈലേന്ദ്ര മാലിക് നിര്‍ദേശിച്ചു. തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വേണം.

പണം തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഉപ കുറ്റപത്രത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജ്വാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തത്. അതിനു മുമ്പായി പല തവണ ജാക്വിലിനെ ചോദ്യം ചെയ്തിരുന്നു.

ജാക്വിലിന്‍ സുകാഷ് ചന്ദ്രശേഖറില്‍നിന്നു വില കൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുട്ട് ചികിത്സയ്‌ക്കെത്തിയ ഫുട്‌ബോള്‍ താരം മരിച്ചു; ചികിത്സാപ്പിഴവെന്ന് സഹപാഠികള്‍; ആശുപത്രിയില്‍ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ