മുട്ട് ചികിത്സയ്‌ക്കെത്തിയ ഫുട്‌ബോള്‍ താരം മരിച്ചു; ചികിത്സാപ്പിഴവെന്ന് സഹപാഠികള്‍; ആശുപത്രിയില്‍ പ്രതിഷേധം

ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചു.
പ്രിയ/ ട്വിറ്റര്‍
പ്രിയ/ ട്വിറ്റര്‍

ചെന്നൈ:  കാല്‍മുട്ട് ചികിത്സയ്‌ക്കെത്തിയ ഫുട്‌ബോള്‍ താരം ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചതില്‍ പ്രതിഷേധവുമായി സഹപാഠികള്‍. ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങുകയില്ലെന്ന് പറഞ്ഞ് സഹപാഠികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി പ്രിയയാണ് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രാജിവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍വച്ച് മരിച്ചത്. കാല്‍ മുട്ടിന് തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാല്‍മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സയില്‍ തുടരവെ ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിനി മരിച്ചത്. ആന്തരികരക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

പൊലീസും ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ച ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.  കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ഇതിനെ രാഷ്ട്രീയവത്കരിക്കുതെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് അരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com